ഒമാനിലെ ഓഗസ്റ്റ് മാസത്തെ എണ്ണവില പ്രഖ്യാപിച്ചു

മസ്കറ്റ് : ഒമാനിൽ ഓഗസ്റ്റ് ഒന്ന് മുതൽ നിലവിൽ വരുന്ന എണ്ണവില പ്രഖ്യാപിച്ചു. സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് 166 ബൈസയും, റെഗുലർ പെട്രോൾ ലിറ്ററിന് 156 ബൈസയും, ഡീസൽ ലിറ്ററിന് 178 ബൈസയുമായിരിക്കുമെന്ന് എണ്ണ-വാതക മന്ത്രാലയം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ജൂലൈയിൽ ഇത് യഥാക്രമം 180 ബൈസ, 170 ബൈസ, 188 ബൈസ എന്നിങ്ങനെയായിരുന്നു.