ബോധപൂര്‍വം കിസ്മത്തിനെ പരാജയപ്പെടുത്താന്‍ ശ്രമം നടക്കുന്നു: സംവിധായകന്‍


കൊച്ചി: കിസ്മത് എന്ന ചിത്രത്തെ കൂവി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് സംവിധായകന്‍ ഷാനവാസ് കെ. ബാവക്കുട്ടി. രാജീവ് രവി നിര്‍മ്മിച്ച് ലാല്‍ ജോസ് വിതരണം ചെയ്യുന്ന ചിത്രം മികച്ച അഭിപ്രായത്തോടെ മുന്നേറുന്നതിനിടെയാണ് ബോധപൂര്‍വം ചിത്രത്തെ പരാജയപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന പരാതിയുമായി സംവിധായകന്‍ രംഗത്ത് വന്നത്. 

കോഴിക്കോട് കോറണേഷനും എറണാകുളം പത്മയും അടക്കമുള്ള തീയറ്ററുകളില്‍ ചിത്രം തുടങ്ങിയപ്പോള്‍ തന്നെ ഒരു വിഭാഗം കൂവലുമായി രംഗത്ത് വന്നുവെന്ന് സംവിധായകന്‍ പറഞ്ഞു. ഈ തീയറ്ററുകളില്‍ നിന്ന് ചിത്രം കണ്ടിറങ്ങിയവര്‍ തന്നെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്നും സംവിധായകന്‍ പറഞ്ഞു. ചിത്രത്തിന്‍റെ ടൈറ്റില്‍ കാര്‍ഡ് കാണിക്കുമ്പോള്‍ മുതല്‍ കൂവല്‍ തുടങ്ങിയതായി ചിത്രം കണ്ടിറങ്ങിയവര്‍ പറഞ്ഞു. 

ചിത്രത്തില്‍ അബിയുടെ മകന്‍ ഷെയിന്‍ നിഗമും ശ്രുതി മേനോനുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 22കാരനായ മുസ്ലീം യുവാവും 28കാരിയായ ദളിത് യുവതിയും തമ്മിലുള്ള പ്രണയകഥ പ്രമേയമാക്കിയ ചിത്രം പൊന്നാനിയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed