കായംകുളം പ്രവാസി കൂട്ടായ്മയുടെ അഞ്ചാമത് മെഡിക്കൽ ക്യാമ്പ് ജനകീയ പങ്കാളിത്തത്താൽ വൻ വിജയം
ഷീബ വിജയൻ
മനാമ: കായംകുളം പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മനാമ സെൻട്രൽ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച അഞ്ചാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് ജനകീയ പങ്കാളിത്തത്താൽ വൻ വിജയമായി. പ്രവാസി സമൂഹത്തിന്റെ ആരോഗ്യപരിരക്ഷ മുൻനിർത്തി നടത്തിയ ക്യാമ്പിൽ മുന്നൂറ്റമ്പതിലധികം ആളുകൾ പങ്കെടുത്ത് സൗജന്യ പരിശോധനകളുടെ പ്രയോജനം നേടി.
കൂട്ടായ്മ പ്രസിഡന്റ് അനിൽ ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതം ആശംസിച്ചു. പ്രമുഖ ഡോക്ടർ ഡോ. ബാബു രാമചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും, പ്രവാസികൾക്കിടയിലെ ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും പൊതുജനാരോഗ്യ ബോധവൽക്കരണ ക്ലാസ് (Medical Awareness Class) നയിക്കുകയും ചെയ്തു.
ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോർജ്ജ്, അൽ ഹിലാൽ പ്രതിനിധി ഉണ്ണികൃഷ്ണൻ, കൂട്ടായ്മ ട്രഷറർ തോമസ് ഫിലിപ്പ്, ക്യാമ്പ് കൺവീനർ അഷ്കർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. അനൂപ് ശ്രീരാഗ് നന്ദി പറഞ്ഞു. രാജേഷ് പെരുങ്ങുഴി പരിപാടിയുടെ അവതാരകനായിരുന്നു.
രക്തസമ്മർദം, പ്രമേഹം, കൊളസ്‌ട്രോൾ, വൃക്ക-കരൾ സംബന്ധമായ പരിശോധനകൾ, യൂറിക് ആസിഡ് എന്നിവ ക്യാമ്പിൽ സൗജന്യമായി ലഭ്യമാക്കി. കൂടാതെ വിറ്റാമിൻ ഡി, വിറ്റാമിൻ ബി12, തൈറോയ്ഡ് (TSH) പരിശോധനകൾ പ്രത്യേക ഇളവോടെയും നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് തുടർന്നുള്ള രണ്ടാഴ്ചത്തേക്ക് അൽ ഹിലാൽ മെഡിക്കൽ സെന്ററിലെ എല്ലാ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും സേവനം സൗജന്യമായി ലഭിക്കും.
ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലകളിലെ പ്രമുഖരായ ഇ.വി. രാജീവൻ, നിസാർ കൊല്ലം, ജേക്കബ് തേക്കുതോട്, ജ്യോതിഷ് പണിക്കർ, പ്രകാശ് വടകര, സുനീഷ് സുശീലൻ, സെയ്ദ് ഹനീഫ്, അൻവർ നിലമ്പൂർ, വിഷ്ണു ദേവാഞ്ജനം, ബിബിൻ മാടത്തേത്ത്, ടോബി മാത്യു, സുഭാഷ് തോമസ് അങ്ങാടിക്കൽ, ഷറഫ്, അൻവർ കണ്ണൂർ, അജിത് കണ്ണൂർ, ഡോ. ശ്രീദേവി, ഇടത്തോടി ഭാസ്കരൻ, അനിൽ യുകെ, ചന്ദ്രബോസ്, കാസിം പാടത്തകായിൽ, സുരേഷ്, പ്രസാദ് ജോൺ, സ്റ്റാൻലി തോമസ്, ഹുസൈൻ വയനാട്, അജി പി. ജോയ്, സന്തോഷ് ബാബു, അഞ്ചു സന്തോഷ്, അപർണ, സുബിൻ ദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു. പ്രവാസി സമൂഹത്തിന് ഏറെ ഉപകാരപ്രദമായ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
കായംകുളം പ്രവാസി കൂട്ടായ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ ആർ. പിള്ള, ശ്യാം കൃഷ്ണൻ, ഷൈജു, അരവിന്ദ്, വിനോദ് ഓച്ചിറ, രാജേഷ്, ഗിരീഷ്, സന്തോഷ്, അനിൽ ചാപ്രയിൽ, ഷൈനി അനിൽ, ശരണ്യ, ദീപ അനൂപ്, കീർത്തി അരവിന്ദ് എന്നിവരും അൽ ഹിലാൽ മെഡിക്കൽ സെന്റർ പ്രതിനിധികളും ക്യാമ്പിന് നേതൃത്വം നൽകി.
dfddsaasd
adsdsadsa
asadssaas


