ഇഷ ഫറാ ഖുറൈഷി
സപ്ന അനു ബി. ജോർജ്ജ്
ത്രിശ്ശൂർ ജുവനൈൽ ഹോമിലെ കുട്ടികൾക്ക് വേണ്ടി, അവരുടെ ഉന്നമനത്തിനായി , പുതിയ അർത്ഥങ്ങൾ ആലോചിച്ചെടുക്കുക, കേരളത്തിന്റെ നെഞ്ച് തുളച്ച ആര്യ യുടെ നിലവിളി ‘വേൾഡ് മലയാളി ഫെഡറേഷൻ’ ദുബായ് ടീമിനൊപ്പം കണ്ണും ചെവിയും കരളും കൊടുത്ത് തൊട്ടറിഞ്ഞ്, ആവശ്യാനുസരണം വൈദ്യസഹായം എത്തിക്കുക. പ്രശ്നങ്ങൾ എല്ലാം പരിഹൃതം ആകണമെന്നില്ല! എന്നാൽ ചിലതിനോട് നമുക്ക് മനസ്സ് ചേർക്കാനാകും എന്ന് തന്റെ ജീവിതത്തിന്റെ പല പ്രവർത്തനങ്ങളിലൂടെ ഇഷ കാണിച്ചുതരുന്നു.കടമകൾ ഇനിയും ബാക്കിയാണ് എന്നും,അവയിലേക്കെത്താൻ എന്നിൽ കരുത്തും ബാക്കിയാകട്ടെ എന്ന പ്രാർത്ഥന പറയുന്നത് മറ്റാരുമല്ല, മറിച്ച്, ഇഷ ഫറ ഖുറൈഷി ആണ്. 2017 മിസ്സിസ്. കേരള ,റണ്ണർ അപ്പ് ആയ ഇഷ!
തന്റെ സ്ഥനവും,യോഗ്യതകളും പ്രയോജനകരമായ വിധത്തിൽ സമൂഹത്തിന്റെയും, കുട്ടികളുടേ സ്ത്രീകളുടെ ഉന്നമനത്തിനായും ഉപയോഗിക്കുക, പ്രവർത്തിക്കുക എന്നത് ഇഷയുടെ പ്രധാന ജീവിത ഉദ്ദേശങ്ങളാണ്. എന്തൊക്കെയാണ് ഇഷ തന്റെ ബ്യൂട്ടി പാജെന്റ് സ്ഥാനം കൊണ്ട് ചെയ്യാനുദ്ദേശിക്കുന്നത്? നമ്മുടെ സമൂഹത്തിൽ 2 തരം ആൾക്കാരുടെ, സർഗ്ഗശക്തിയുള്ളവർ മറ്റൊന്ന് അനുയായികൾഎന്റെ കഴിവുകൾ മറ്റൂള്ളവർക്ക് അനുകരിക്കത്തക്കവിധത്തിൽ ആയിരിക്കണം. അതിലൂടെ സമൂഹത്തിനും,സ്ത്രീകൾക്ക് പ്രത്യേകിച്ചും നല്ലകാര്യങ്ങൾ ചെയ്യാൻ സാധിക്കുക. ഒരു ബ്യൂട്ടിപേജന്റ് കിട്ടിന്നതിലൂടെ ,എന്റെ സ്വഭാവത്തിലും,പെരുമാറ്റത്തിലോ മാറ്റമുണ്ടാകാതെ,ഞാൻ എന്തു ചെയ്തിരുന്നോ,അതിൽ ഒരു മാറ്റവും ഉണ്ടാകാതെ പ്രവർത്തിക്കുക. എന്നാൽ എന്റെ പേജന്റ് റ്റൈറ്റിലിന്റെ ശക്തികൊണ്ട്, ഞാൻ പറയുന്ന കാര്യങ്ങൾക്ക് കൂടുതൽ ശക്തിയും,കേൾവിക്കാരും ഉണ്ടാകുന്നു. ഇത്തരം പേജന്റുകളിൽ ധാരാളം പേരിൽ വിരലിലെണ്ണാവുന്നവർ മാത്രമെ തങ്ങളുടെ ഈ സ്ഥാനങ്ങളെ സമൂഹത്തിന്റെ പ്രയോജനത്തിനായി ഉപയോഗിക്കാറുള്ളു! നമുക്ക് നമ്മുടെ ഇൻഡ്യയിൽ ഉദാഹരണമായി എടുത്തുകാണിക്കാൻ ഐശ്വര്യ റായ്, സുഷ്മിത സെൻ, ഡയാന ഹൈഡൻ എന്നിങ്ങനെ ധാരാളം പേരുണ്ട്. എന്റെ പേരിനൊപ്പം മനുഷ്യരാശി, മനുഷ്യത്വം എന്നീ ചിന്താഗതികൾ കൂടി കൂട്ടിവായിക്കാൻ ഞാനിഷ്ടപ്പെടുന്നു.ഈ ബ്യൂട്ടി പേജന്റ് എന്നൊരു സ്ഥനനാമം ഉണ്ടാകുന്നതിനു മുൻപ്തന്നെ ജീവകാരുണ്യപ്രവർത്തനങ്ങൾ ഞാൻ ചെയ്തിരുന്നു, അതുമാത്രമായിരിക്കും ഞാൻ മുന്നോട്ടും ചെയ്യുന്നത്. പ്രത്യേകിച്ച് സ്ത്രീസമൂഹത്തിനായി!
എനിക്ക് ഇവിടെ ദുബായിൽ,ഒറ്റെക്ക് ജീവിക്കുന്ന അമ്മമാരുടെ ഒരു ഗ്രൂപ്പുണ്ട്. അവർക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ സാധിക്കും,അവരുടെ കുട്ടികൾക്ക് വേണ്ടി എന്തുചെയ്യാൻ സാധിക്കും എന്നൊരു പ്രോജക്ട് ഞാൻ ആലോചിച്ചു വരുന്നു. സ്കൂളിലും കോളേജിലും, ഒരു ശരാശരി എണ്ണം എവിടെ നോക്കിയാലും നമ്മൾ കാണുന്നത് കൂടുതലും പെൺകുട്ടികളാണ്. എവിടെയും, മാർക്ക് വാങ്ങാനും, റാങ്ക് വാങ്ങാനും, അവാർഡുകൾ വാങ്ങാനും എവിടെയും പെൺകുട്ടികളാണ് മുന്നിൽ! എന്നാൽ ഇവരെയൊന്നും നമ്മൾ ഒരു സമയം കഴിഞ്ഞാൽ,സമൂഹത്തിലെ സ്ഥാനങ്ങളിലൊ,ജേർണലിസം ഫീൽഡിലോ,എഞ്ചിനീയറിംഗ് ഫീൽഡിലോ, മെഡിക്കൽ പ്രൊഫഷനിലോ കാണുന്നില്ല! വിരലിലെണ്ണാവുന്ന സ്ത്രീകൾ മാത്രം, ഒരു കോർപ്പറേറ്റ് ഒഫ്ഫീസുകളിൽ, ലീഡർഷിപ്പ് സ്ഥാനങ്ങളിൽ കാണുന്നില്ല, എന്തുകോണ്ട്? അവർക്കെന്തു സംഭവിച്ചു, അവിടെയാണ് നമുക്ക് നമ്മുടെ ചിന്താഗതികൾ, നമ്മുടെ സമൂഹത്തിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തേണ്ടത്! ഇത്തരം സമൂഹത്തിന്റെ സ്ത്രീകളോടുള്ള നമ്മുടെ പെരുമാറ്റത്തിലാണ് മാറ്റങ്ങൾ കൊണ്ടുവരാൻ ഞാൻ ശ്രമിക്കുന്നത്.
നമ്മുടെ ഇന്നത്തെ തലമുറയെ നോക്കു, ‘ന്യൂ ജെൻ’ എന്നൊരു തലക്കെട്ടോടെ നമ്മൾ ഒരൊരുത്തരും അവരെ തഴഞ്ഞു തുടങ്ങി. ഒരു അമിതാവേശവും, സൂഷ്മദൃഷ്ടിയും ഇല്ലാത്തത് വളരെ കുറച്ചു കുട്ടികൾ മാത്രമെയുള്ളു. മറിച്ച് ഇന്നത്തെ കുട്ടികൾ പഴയ തലമുറയെക്കാൾ വളരെ ബുദ്ധിയുള്ളവരാണ്. നല്ല ചങ്കൂറ്റമുള്ളവരാണ് ഇന്നത്തെ കുട്ടികൾ. ഒരു സമരപ്പന്തലാകട്ടെ, ഒരു സമ്മേളനമാകട്ടെ എവിടെനോക്കിലും മുൻ നിരയിൽ ഇന്ന് യുവാക്കളെയാണ് ധാരാളാം കാണാൻ സാധിക്കുന്നത്! ഇക്കാലത്തെ മാതാപിതാക്കളും അവരുടെ ആശയങ്ങളെയും വിശ്വാസങ്ങളെയും മനസ്സിലാക്കാനും , അവർക്ക് പ്രചോദനങ്ങളും ,പ്രോത്സാഹനവും നൽകാൻ ശ്രമിക്കുന്നുണ്ട്. അങ്ങനെ നോക്കുബോൾ ഇന്നത്തെ തലമുറ കളങ്കപ്പെട്ടിട്ടില്ല എന്ന് ഇഷ തീർത്തും വിശ്വസിക്കുന്നു. നമ്മുടെ പഴയ തലമുടെയെ കണ്ട് അനുകരിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് നാം മനസ്സിലാക്കി അവർക്ക് ഒരു മാതൃകയാകാൻ ശ്രമിക്കുക. നമ്മുടെ ചിന്താഗതികളെ ഒരു രാജ്യത്തിന്റെ അതിർത്തികൾ കടന്ന് ചെന്ന് മറ്റൂള്ള രാജ്യങ്ങളുമായി ചേർന്ന് യുവതലമുറക്കു വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് മനസ്സിൽ ആശയങ്ങൾ ധാരാളം ഉണ്ട് ഇഷക്ക്!
ഏതാണ്ട് മൂന്നു സിനിമകളിൽ ഇഷ അഭിനയിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രസക്തമായത് 1920 കളിലെ പ്രശസ്ത എഴുത്തുകാരൻ രാമനുണ്ണിയുടെ ജീവിതകഥയെ ആസ്പദമാക്കി നിർമ്മിച്ച “വിദൂഷകൻ” എന്ന സിനിമയിലെ നായികയായിരുന്നു. വിദൂഷകനിലെ, 2 പാട്ടിന്റെ കൊറിയൊഗ്രഫിയും ഇഷ തന്നെയാണ് നിർവ്വഹിച്ചത്. ഈ സിനിമയിൽ 3 വ്യതസ്ഥ കാലഘട്ടത്തിലെ കഥാപാത്രമായിട്ടാണ് അഭിനയിച്ചത്, അത് തനിക്ക് ഒരു വെല്ലുവിളിയായിരുന്നു, ‘എന്റെ കഴിവുകളെ പ്രതീക്ഷിക്കും വിധം ബുദ്ധിമുട്ടുള്ള ഒരു കഥാപാത്രം ആയിരുന്നു”.
വേൾഡ് മലയാളി ഫെഡറേഷൻ ഇന്ന് ഏതാണ്ട് 85 രാജ്യങ്ങളിൽ ആയി വളർന്നു വികസിച്ചു വരുന്നു. യു എ ഇ കോഓർഡിനേറ്റർ ആയിട്ടാണ് താൻ പ്രവർത്തിക്കുന്നത് എന്ന് ഇഷ പറയുന്നു. മലയാളിയായിട്ടുള്ള പ്രവസികളുടെ പ്രശ്നങ്ങളും മനസ്സിലാക്കി പ്രചോദനങ്ങൾ ചെയ്യാനുള്ള ഒരു നേതൃത്വം ആണ് തനിക്കുള്ളത് എന്ന് പറയുന്നു. മരണം സംഭവിക്കുന്ന പല പ്രവാസികളുടെ, മൃദദേഹം നാട്ടിലെത്തിക്കാനും അവരുടെ കുടുംബത്തിന്റെ ഭാവിക്ക് പല നല്ലകാര്യങ്ങളും ചെയ്യാനും വേൾഡ് മലയാളി ഫെഡറേഷന്റെ ബാനറിലൂടെ ചെയ്യാൻ സാധിച്ചു. അതുപോലെ അപഹരണം, മോഷണം എന്നീകാര്യങ്ങളിൽ ദുബായ് പോലീസിന്റെ സഹായത്തോടെ പല കാര്യങ്ങളും പ്രവാസികൾക്ക് വേണ്ടി ചെയ്യാൻ സാധിച്ചു എന്ന് ഇഷ പറഞ്ഞു,
ഇഷ എന്ന വ്യക്തി:− 2016 കലാ സംഗീത നാടക അക്കാദമി അവാർഡിനർഹനായ ഗുരു പി എസ് എ മനു വിന്റെയും കലാമണ്ടലം ഹസ്സിനയുടെയും മകളാണ് ഇഷ. കോളേജിന്റെ സ്റ്റുഡ്ന്റ് ചെയർ പേഴ്സൺ സ്റ്റുഡൻ ഓഫ് ദ ഇയർ,ΣΙΒ ഇന്റിറ്റ്യൂട്ടിലെ ബെസ്റ്റ് സ്റ്റൂഡന്റ്, കോളേജിലെ ഉയർന്ന മാർക്ക് വാങ്ങിയ വിദ്ധ്യാർഥി, കോളേജിന്റെ ഫൈൻ ആർട്ട് സെക്രട്രി, കലാതിലകം. കൂടാതെ ദുബായിൽ വന്നതിനു ശേഷം ‘ എർത്ത് അംബാസിഡർ’ , വേൾഡ് മലയാളി ഫെഡറേഷന്റെ യു എ ഇ കോ ഓർഡിനേറ്റർ, ദിസ്−എബിലിറ്റി ഫാഷൻ ലീഗ് 2018,സത്ഥാപകയും, പ്രാരംഭഅംഗവും ആണ്. ഷാഫി ഖുറൈഷിയുടെ ഭാര്യയും , എമിർഹാൻ എന്ന മകനുമൊപ്പം ഇന്ന് ദുബായിൽ താമസിക്കുന്നു, ജി പി പി ദുബായ് കംബനിയുടെ ഐ റ്റി മാനേജർ ആയി ജോലി നൊക്കുകയാണ് ഇഷ.ഷാഫി ഖുറൈഷി ഒരു സൈന്റിസ്റ്റും, പ്രസിദ്ധനായ ഒരു കോറിയോഗ്രാഫറും, യൂത് ഐകോൺ നോമിനി കൂടിയാണ്.

