പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുർഭി ജെയിൻ അർബുദത്തെ തുടർന്ന് അന്തരിച്ചു


പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുർഭി ജെയിൻ അന്തരിച്ചു. ഏറെ കാലവുമായി ക്യാൻസറുമായി പോരാടുകയായിരുന്നു ജെയിൻ. 30 വയസ്സായിരുന്നു. ജെയിനിന്റെ മരണ വാർത്ത കുടുംബമാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇൻസ്റ്റാഗ്രാമിൽ വളരെയധികം ആരാധകരുള്ള ജെയിൻ അണ്ഡാശയ അർബുദത്തിന് ചികിത്സയിലായിരുന്നു. എട്ട് ആഴ്‌ച മുമ്പ് ഇൻസ്റ്റാഗ്രാമിലൂടെ ആശുപത്രിയിൽ കഴിയുന്ന ചിത്രം സുർഭി ജെയിൻ പങ്കിട്ടിരുന്നു.

'എൻ്റെ ആരോഗ്യത്തെക്കുറിച്ച് ഞാൻ നിങ്ങളെ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്ന് എനിക്കറിയാം, അത് എനിക്ക് ദിവസവും ലഭിക്കുന്ന മെസ്സേജുകളുടെ എണ്ണം കാണുമ്പോൾ തോന്നുന്നു. പക്ഷേ കാര്യങ്ങൾ അത്ര നന്നായി നടക്കുന്നില്ല. അതിനാൽ പങ്കിടാൻ കാര്യമായൊന്നുമില്ല. കഴിഞ്ഞ 2 മാസങ്ങൾ ഞാൻ കൂടുതലും ആശുപത്രിയിൽ ചെലവഴിച്ചു, ഇത് ബുദ്ധിമുട്ടാണ്, ഇതെല്ലാം അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,' ജെയിൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

article-image

fgtghghd

You might also like

  • Straight Forward

Most Viewed