ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി വീരപ്പന്റെ മകള്‍


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി വീരപ്പന്‍-മുത്തുലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകള്‍ വിദ്യാറാണി. ബിജെപിയില്‍ നിന്നും രാജിവെച്ച വിദ്യാ റാണി ശനിയാഴ്ച്ചയാണ് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. നാം തമിഴര്‍ കച്ചി ടിക്കറ്റിലാവും ജനവിധി തേടുക.

ജനങ്ങളെ സേവിക്കാന്‍ ആഗ്രഹിച്ചയാളായിരുന്നു തന്റെ പിതാവെന്നും എന്നാല്‍ അതിന് വേണ്ടി അദ്ദേഹം സ്വീകരിച്ച മാര്‍ഗം തെറ്റായിരുന്നുവെന്നും വിദ്യാറാണി ബിജെപി പ്രവേശന വേളയില്‍ പറഞ്ഞിരുന്നു. ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്നും വിദ്യാറാണി പറഞ്ഞിരുന്നു. 2020 ലായിരുന്നു വിദ്യ ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ അടുത്തിടെ ബിജെപിയില്‍ നിന്നും രാജിവെച്ച വിദ്യാ റാണി നാം തമിഴര്‍ കക്ഷിയുടെ ഭാഗമാവുകയായിരുന്നു. ദളിത്-ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വിദ്യ അഭിഭാഷകയാണ്. ബി നരസിംഹനാണ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി.

article-image

ASASASSADASAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed