ജമ്മു കാഷ്മീരിൽ മൈൻ പൊട്ടിത്തെറിച്ച് സൈനികൻ മരിച്ചു
പെട്രോളിംഗിനിടെ മൈൻ പൊട്ടിത്തെറിച്ച് സൈനികൻ മരിച്ചു. ജമ്മു കാഷ്മീരിലെ നൗഷേര ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. അപകടത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. പെട്രോളിംഗിനിടെ സൈനികൻ മൈനിൽ ചവിട്ടുകയായിരുന്നു.
അപകട സ്ഥലത്ത് തന്നെ ഇയാൾ മരിച്ചു. പരിക്കേറ്റ മറ്റ് രണ്ട് സൈനികരെ ഹെലികോപ്റ്ററിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടിട്ടുണ്ട്.
്ിു്ുമ