വിപണിമൂല്യത്തിൽ എസ്.ബി.ഐ.യെ പിന്തള്ളി എൽ.ഐ.സി.
മുംബൈ വിപണിമൂല്യത്തിൽ രാജ്യത്തെ ഏറ്റവുംവലിയ ബാങ്കായ എസ്.ബി.ഐ.യെ പിന്തള്ളി പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി. ഇതോടെ വിപണിമൂല്യത്തിൽ രാജ്യത്തെ ഏറ്റവുംവലിയ പൊതുമേഖലാ കമ്പനിയായി എൽ.ഐ.സി. മാറി. 2022 മേയിൽ ലിസ്റ്റ് ചെയ്തതിനുശേഷം കമ്പനിയുടെ ഓഹരിവില ബുധനാഴ്ച ആദ്യമായി 900 രൂപ കടന്നു. ഇതോടെ വിപണിമൂല്യത്തിൽ എൽ.ഐ.സി.
എസ്.ബി.ഐ.യെ മറികടന്നു. ബുധനാഴ്ച വ്യാപാരത്തിനിടെ എൽ.ഐ.സി. ഓഹരി 919.45 രൂപ വരെയെത്തി. ഇതോടെ വിപണിമൂല്യം 6.70
ലക്ഷം കോടി രൂപയായി. അവസാനമണിക്കൂറിൽ ലാഭമെടുക്കൽ നടന്നതോടെ വില 886.90 രൂ പയായി കുറഞ്ഞു. വിപണി മൂല്യം 5.60 ലക്ഷം കോടിയായും താഴ്ന്നു. അതേസമയം, എസ്.ബി.ഐ. ഓഹരികളിലും ബുധനാഴ്ച ഇടിവുണ്ടായി. എസ്.ബി.ഐ. ഓഹരിക്ക് 10.65 രൂപയാണ് നഷ്ടം. ക്ലോസിങ്ങിൽ വിപണിമൂല്യം 5.58 ലക്ഷം കോടി രൂപയാണ്.
949 രൂപയ്ക്കു നൽകിയ എൽ.ഐ. സി. ഓഹരി 875.25 രൂപയിലായിരുന്നു ലിസ്റ്റ് ചെയ്തത്. ലിസ്റ്റിങ്ങിനുശേഷം തുടർച്ചയായി ഇടിഞ്ഞു. ഒരവസരത്തിലിത് 530 രൂപവരെയായി.
DAASDSDSAADSADS