ലോണ്‍ ആപ്പുകൾ നിയന്ത്രിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി

ലോണ്‍ ആപ്പുകൾ നിയന്ത്രിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ആറു മാസം മുന്‍പ് 128 ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ ആപ്പിൾ സ്റ്റോറിനും പ്ലേസ്റ്റോറിനും നിർദേശം നൽകിയതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഡിജിറ്റൽ ഇന്ത്യ ആക്ട് നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. റിസർവ് ബാങ്കുമായി ആലോചിച്ച് ഐടി മന്ത്രാലയം അനുവദനീയമായ ആപ്പുകളുടെ പട്ടിക പുറത്തിറക്കും. കടമക്കുടിയിൽ കുട്ടികളെ കൊന്ന് ദമ്പതികൾ ആത്മഹത്യ ചെയ്തിരുന്ന സംഭവം ഗൗരവതരമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
cfgh