ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പഠിക്കാന്‍ റാം നാഥ് കോവിന്ദ് അധ്യക്ഷനായ പുതിയ സമിതി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പഠിക്കാന്‍ സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. മുന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദാണ് സമിതി അധ്യക്ഷന്‍. വിഷയം പഠിച്ച ശേഷം സമിതി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. നിയമവിദഗ്ധരും മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറുമാരും അടക്കമുള്ളവരാണ് സമിതിയിലെ അംഗങ്ങള്‍. ഭരണഘടനാഭേദഗതി, സാങ്കേതിപരമായി ഒരുക്കേണ്ട സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സമിതി പരിശോധിക്കും. വിഷയം പഠിക്കാന്‍ സമിതിക്ക് എത്ര സമയമാണ് അനുവദിച്ചിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല. പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്തത് എന്തിനാണെന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കേയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം.
ഈ മാസം ചേരുന്ന പ്രത്യേക സമ്മേളനത്തിൽ ഒരേ സമയം ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള നിയമനിര്‍മാണം ഉണ്ടായേക്കുമെന്നടക്കം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 2014ലെ ബിജെപി പ്രകടന പത്രികയില്‍ ഒരു രാജ്യം തെരഞ്ഞെടുപ്പ് എന്ന ആശയം ഉള്‍ക്കൊള്ളിച്ചിരുന്നു. പല സമയത്ത് തെരഞ്ഞെടുപ്പ് വരുമ്പോഴുണ്ടാകുണ്ടാകുന്ന ആശയക്കുഴപ്പം ഇതിലൂടെ ഒഴിവാക്കാമെന്ന് പ്രധാനമന്ത്രി നേരത്തേ പലതവണ അഭിപ്രായപ്പെട്ടിരുന്നു.
cbncv