നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് മിസോറാമിൽ 17 പേർ മരിച്ചു


മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് 17 തൊഴിലാളികൾ മരിച്ചു. രാവിലെ 10 മണിയോടെ സൈരംഗ് മേഖലയ്ക്ക് സമീപമായിരുന്നു അപകടം. കുറുങ് നദിയെ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. അപകടസമയത്ത് 35-40 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. 24 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

article-image

DFGDFGDFGDFG

You might also like

Most Viewed