കിടിലോൽ കിടിലന്‍ ലുക്കിൽ KTM 390 ഡ്യൂക്ക്


കിടിലോൽ കിടിലന്‍ ലുക്കിൽ കെടിഎം 390 ഡ്യൂക്ക് മൂന്നാം തലമുറ പതിപ്പ് വിപണിയിലെത്തിച്ച് ഓസ്ട്രിയന്‍ കമ്പനി. ഇതിനൊപ്പം തന്നെ 250 ഡ്യൂക്ക്, 125 ഡ്യൂക്ക് ബൈക്കുകളും കെടിഎം അവതരിപ്പിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയതിന് ശേഷം 390 ഡ്യൂക്കിന് ലഭിക്കുന്ന ഏറ്റവും വലിയ അപ്‌ഡേറ്റാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന മൂന്നാം തലമുറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം തുടക്കത്തില്‍ പുതിയ 390 ഡ്യൂക്ക്, 125 ഡ്യൂക്ക് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ 390 ഡ്യൂക്ക്, 250 ഡ്യൂക്ക്, 125 ഡ്യൂക്ക് എന്നിവയ്ക്ക് പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ഹെഡ്‌ലാമ്പിനൊപ്പം പുതിയ ബൂമറാംഗ് ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍ ലഭിക്കുന്നു. വിശാലമായ റൈഡര്‍ സീറ്റ് ലഭിക്കുമെന്ന വിധം പുതിയ സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും പുതിയ അപ്‌ഡേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2024 കെടിഎം 390 ഡ്യൂക്കിന്റെ സീറ്റ് ഹൈറ്റ് 800mm ആയി കുറഞ്ഞിട്ടുണ്ട് 820mm ആയിരുന്നു മുമ്പത്തെ സീറ്റ് ഹൈറ്റ്.

മിഷലിന്‍ ടയറുകളില്‍ പൊതിഞ്ഞ 17 ഇഞ്ച് ലൈറ്റ് വീലുകളിലാണ് പുതിയ 390 ഡ്യൂക്ക് ഓടുക. എന്നാല്‍ മോഡല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ ഇതിന് മാറ്റം ഉണ്ടായേക്കാം. പുതിയ 399 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ആണ് 2024 ഗഠങ 390 ഡ്യൂക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്.

 

article-image

ASSADSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed