ഇന്ത്യൻ വീസയ്ക്കായി ജോധ്പുർ സ്വദേശിയെ ഓൺലൈനായി വിവാഹം ചെയ്ത് പാക് യുവതി
ഇന്ത്യൻ വീസ ലഭിക്കാൻ ജോധ്പുർ സ്വദേശിയെ ഓൺലൈനായി വിവാഹം ചെയ്ത് പാക്കിസ്ഥാൻ യുവതി. കറാച്ചി സ്വദേശിനിയായ അമീനയാണ് വിവാഹത്തിന് വീസ ലഭിക്കാത്തതിനെത്തുടർന്ന് പ്രതിശ്രുതവരനായ അർബാസ് ഖാനുമായി ഓൺലൈനായി വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്‍റാണ് അർബാസ് ഖാൻ. സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പമാണ് അദ്ദേഹം ജോധ്പുരിലെ ഓസ്വാൾ സമാജ് ഭവനിൽ വെർച്വൽ വിവാഹച്ചടങ്ങിന് എത്തിയത്.
വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണെന്നും പാക്കിസ്ഥാനിലുള്ള തന്‍റെ ബന്ധുക്കളാണ് ആലോചന കൊണ്ടുവന്നതെന്നും അർബാസ് പറഞ്ഞു. ഇരു കുടുംബങ്ങളും ചേർന്നാണ് വിവാഹം നിശ്ചയിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ഈ ദിവസങ്ങളിൽ ശരിയല്ലാത്തതിനാലാണ് നിക്കാഹ് ഓൺലൈനിൽ നടത്താൻ കാരണം. അമീനയ്ക്ക് ഉടൻ വീസ ലഭിക്കുമെന്നും ഇന്ത്യയിലേക്ക് മാറാൻ കഴിയുമെന്നുമാണ് പ്രതീക്ഷയെന്നും അർബാസ് വ്യക്തമാക്കി.
SDFDFSDFSDFS

