പച്ചക്കറി കയറ്റിവന്ന ലോറിയിടിച്ച് മൂന്ന് ആനകൾ ചെരിഞ്ഞു


ആന്ധ്രാപ്രദേശിലെ ചിറ്റൂരിന് സമീപം അമിതവേഗതയിൽ പച്ചക്കറി കയറ്റിവന്ന ലോറിയിടിച്ച് റോഡ് കടക്കുകയായിരുന്ന മൂന്ന് ആനകൾ സംഭവസ്ഥലത്ത് വെച്ച് തന്നെ ചത്തു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ പലമനേറിന് സമീപം ഭൂദൽബണ്ടയിൽ രണ്ട് കുഞ്ഞുങ്ങളുമായി വലിയ ആന ഹൈവേ മുറിച്ചുകടന്നു.

തുടർന്ന് അമിത വേഗതയിൽ കർണാടകയിൽ നിന്ന് പച്ചക്കറി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ആനകളിൽ ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് അവിടെയെത്തിയ ഫോറസ്റ്റർ ശിവണ്ണ അപകടത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. ആന ഇടിച്ച ലോറിയുടെ മുൻവശത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

article-image

bnbhjmnbn

You might also like

  • Lulu Exchange
  • Straight Forward

Most Viewed