ഉദ്യോഗസ്ഥര്‍ മര്‍ദിച്ചു; സെന്തില്‍ ബാലാജിയുടെ തലയ്ക്ക് പരിക്കുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍


ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ചെവിക്കും തലയ്ക്കും പരിക്കുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റീസ് കണ്ണപ്പ ദാസന്‍. ബാലാജിയെ ആശുപത്രിയിലെത്തി കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇഡി ഉദ്യോഗസ്ഥര്‍ മന്ത്രിയോട് അപമര്യാദയായി പെരുമാറി. മന്ത്രിയെ മര്‍ദിക്കുകയും നിലത്തിച്ച് ചവിട്ടുകയും ചെയ്തു. അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥരുടെ പേരുകള്‍ മന്ത്രി കമ്മീഷന് കൈമാറിയിട്ടുണ്ട്. മന്ത്രിയുടെ മൊഴി പരിഗണിച്ചശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശ ലംഘനമുണ്ടായെന്ന ഡിഎംകെയുടെ പരാതിയിലാണ് കമ്മീഷന്‍ അന്വേഷണം നടത്തുന്നത്. എന്നാല്‍ മന്ത്രിയുടെ മൊഴി വിശ്വാസത്തിലെടുക്കരുതെന്നാവശ്യപ്പെട്ട് എഐഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്.

article-image

saddsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed