വഞ്ചനാക്കേസ്; കെ.സുധാകരന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍


വഞ്ചനാക്കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി. രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള ആരോപണമാണിതെന്ന് ഹര്‍ജിയില്‍ പറയുന്നു. മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസിലാണ് സുധാകരനെ ക്രൈംബ്രാഞ്ച് സംഘം പ്രതിചേര്‍ത്തത്. ഇന്ന് രാവിലെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. ഇതിന് പിന്നാലെയാണ് സുധാകരന്‍ കോടതിയെ സമീപിച്ചത്.

41 സിആര്‍പിസി പ്രകാരമാണ് തനിക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇപ്പോള്‍ മാത്രമാണ് തനിക്കെതിരെ ആരോപണം ഉയരുന്നത്. കേസിലുള്‍പ്പെടുത്തി തന്‍റെ പ്രതിച്ഛായ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ഹര്‍ജിയില്‍ പറയുന്നു.

article-image

sddfssadfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed