റേഷന്‍ കാര്‍ഡിനപേക്ഷിച്ച വീട്ടമ്മയെ 'പട്ടാളത്തില്‍ ചേര്‍ത്തു'

കോടഞ്ചേരി: റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് അപേക്ഷ നൽകി കാത്തിരുന്ന 65 വയസുള്ള വീട്ടമ്മയെ പട്ടാളത്തിലെടുത്തു. കോടഞ്ചേരി നെടുങ്ങാട്ട് ജോണിന്റെ ഭാര്യ ഗ്രേസിക്കാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ വക ഈ ബഹുമതി ലഭിച്ചത്.
പുതിയ റേഷന്‍ കാര്‍ഡിന്റെ തെറ്റ് തിരുത്തുന്നതിന് റേഷന്‍ കട വഴി നൽകുന്ന പതിപ്പിലാണ് അപേക്ഷകയുടെ തൊഴില്‍ കോളത്തില്‍ വിമുക്തഭടന്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കൃഷിപ്പണിക്കാരനായ ഭര്‍ത്താവിന് കമ്പനി ജോലിക്കാരനായും പഠിച്ചുകൊണ്ടിരിക്കുന്ന മകളെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയായും ഉയര്‍ത്തിയിട്ടുണ്ട്.