സുനന്ദ പുഷ്കറിന്റെ മരണം പൊളോണിയം മൂലമെന്നതിന് തെളിവില്ല

ന്യൂഡൽഹി: ശശി തരൂർ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണകാരണം പൊളോണിയമാണെന്നുള്ളതിന് തെളിവില്ല. സുനന്ദയുടെ ആന്തരികാവയവ പരിശോധനയിൽ റേഡിയോ ആക്ടീവ് പദാർഥത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഡൽഹി പൊലീസിന് ലഭിച്ചു.
സുനന്ദയുടെ മരണം വിഷം ഉള്ളിൽചെന്നാണെന്നു കണ്ടെത്തുകയും കൊലപാതകക്കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യൻ ലാബുകളിൽ നടത്തിയ പരിശോധനയിൽ സുനന്ദയുടെ മരണകാരണം വ്യക്തമാകാതിരുന്നതിനെ തുടർന്നാണ് സാമ്പിളുകൾ യുഎസിലേക്ക് അയച്ചത്.