മോദി സമുദായത്തെ അവഹേളിച്ചെന്ന കേസ്; ആരെയും വേദനിപ്പിക്കാനല്ല പരാമർശം നടത്തിയതെന്ന് രാഹുൽ ഗാന്ധി


മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിൽ തടവുശിക്ഷ വിധിച്ച സൂറത്ത് കോടതിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രതികരണം പുറത്ത്. ആരെയും വേദനിപ്പിക്കാനല്ല പരാമർശം നടത്തിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തന്‍റെ പരാമർശ ഉദ്ദേശ്യം മോശമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവുശിക്ഷ സൂറത്ത് കോടതി വിധിച്ചത്. ബി.ജെ.പി എം.എൽ.എയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദി നൽകിയ പരാതിയിലാണ് കോടതി വിധി. മേൽക്കോടതിയിൽ അപ്പീൽ പോകുന്നതിനായി വിധി നടപ്പാക്കാൻ 30 ദിവസത്തെ സാവകാശം നൽകിയ കോടതി രാഹുലിന് ജാമ്യം അനുവദിച്ചു.     

2019 ഏപ്രിൽ 13ന് കർണാടകത്തിലെ കോലാറിൽ നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ രാഹുൽ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. 'ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന പേര് വന്നത്' എന്നായിരുന്നു രാഹുലിന്‍റെ പ്രസംഗം. തുടർന്നാണ് മോദി സമുദായത്തെ അവഹേളിച്ചെന്ന് കാട്ടി പൂർണേഷ് മോദി പരാതി നൽകിയത്. തുടർന്ന് ഐ.പി.സി 504 വകുപ്പ് പ്രകാരം കേസ് എടുത്തു. പരമാവധി രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്.

article-image

cfhcfgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed