മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായുള്ള വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവെച്ച് സുപ്രീംകോടതി

മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായുള്ള വിക്ടോറിയ ഗൗരിയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയായിരുന്നു മദ്രാസ് ഹൈക്കോടതിയിൽ വിക്ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ നടന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ബിആർ ഗവായിയും ഉൾപ്പെട്ട ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. സർക്കാരിന്റെ വിവരങ്ങൾ മാത്രമല്ല കൊളീജിയം പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിക്ക് ഒരു വ്യക്തിയുടെ വിവരങ്ങൾ അറിയില്ല എന്ന് എങ്ങനെ പറയും. ഹർജി അംഗീകരിച്ചാൽ ഇത്തരം പരാതികൾ വന്നുകൊണ്ടിരിക്കും. വിക്ടോറിയ ഗൗരിയെ നിലവിൽ അഡീഷണൽ ജഡ്ജിയായാണ് നിയമിച്ചിട്ടുള്ളത്. അഡീഷണൽ ജഡ്ജിമാരെ സ്ഥിരപ്പെടുത്താത്ത സംഭവങ്ങളുണ്ടെന്നും കോടതി പറഞ്ഞു.
വിദ്വേഷ പ്രസംഗം നടത്തിയതിന് വിമർശനം നേരിട്ട ലക്ഷ്മണചന്ദ്ര വിക്ടോറിയയെ അഡീഷണൽ ജഡ്ജിയായി നിയമിക്കുന്നതിനെതിരെയായിരുന്നു ഹർജികൾ. കഴിഞ്ഞ മാസം പതിനേഴിനാണ് വിക്ടോറിയയെ ജഡ്ജിയായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തത്. ബിജെപി ബന്ധവും മുസ്ലീം−ക്രൈസ്തവ വിഭാഗങ്ങൾക്കെതിരായ വിവാദ പരാമർശങ്ങളും ചൂണ്ടിക്കാട്ടി ശുപാർശ പിൻവലിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരാണ് കൊളീജിയത്തിന് പരാതി നൽകിയത്.
rewt