പവർകട്ട്; ഛത്തീസ്ഗഢിലെ മെഡിക്കൽ കോളേജിൽ നാല് കുട്ടികൾ മരിച്ചു

തുടർച്ചയായ 4 മണിക്കൂർ നീണ്ട പവർകട്ട് മൂലം ഛത്തീസ്ഗഢിലെ അംബികാപൂർ മെഡിക്കൽ കോളേജിൽ നാൽ കുട്ടികൾ മരിച്ചു. സംഭവത്തിൽ സംസ്ഥാന ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സ്‌പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റ് വാർഡിൽ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞുങ്ങളാണ് തുടർച്ചയായ പവർകട്ടിനെ തുടർന്ന് മരണമരിച്ചത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ അന്വേഷണ സംഘം രൂപീകരിക്കാൻ ആരോഗ്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അംബികാപൂർ ആശുപത്രിയിലേക്ക് പോകുകയാണെന്നും വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും സംസ്ഥാന ആരോഗ്യമന്ത്രി പറഞ്ഞു.
ാൂബ്ീബീ