പൂനെയിൽ കാർ കണ്ടെയ്‌നർ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം

അഹമ്മദ്‌നഗർ− പൂനെ ദേശീയപാതയിൽ കാർ കണ്ടെയ്‌നർ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രഞ്ജൻഗാവ് മഹാരാഷ്‌ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷന് (എംഐഡിസി) സമീപമായിരുന്നു അപകടം. കണ്ടെയ്‌നർ തെറ്റായ ദിശയിലൂടെയാണ് വന്നതാണ് അപകട കാരണമെന്നാണ് വിവരം.
കണ്ടെയ്‌നർ ഡ്രൈവർ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചുവെന്ന് പൊലീസ് പറഞ്ഞു.