ഗുജറാത്തിൽ ഉപ്പ് നിർമ്മാണശാലയിൽ ചുമരിടിഞ്ഞ് 12 തൊഴിലാളികൾ മരിച്ചു


മോർബിയിലെ ഹൽവാദ് ജി.ഐ.ഡി.സിയിലെ സാഗർ ഉപ്പ് നിർമ്മാണശാലയിൽ ചുമരിടിഞ്ഞ് 12 തൊഴിലാളികൾ മരിച്ചു. കൂടുതൽ ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടിങ്ങിക്കിടക്കുന്നതായാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലാളികൾ ചാക്കിൽ ഉപ്പ് നിറച്ചുകൊണ്ടിരിക്കുമ്പോഴാണ് മതിലിടിഞ്ഞ് വീണത്. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. കൂടാതെ ദുരിത ബാധിതർക്ക് എല്ലാ സഹായവും അധികൃതർ നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപവീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കടക്കുന്നവരെ രക്ഷിക്കാനുമുള്ള ശ്രമം തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.  

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed