പരിസ്ഥിതി സംരക്ഷണ നിയമത്തില്‍ കര്‍ശന ഭേദഗതികളുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി : പരിസ്ഥിതി നിയമം ലംഘിച്ചാല്‍ ഇരുപത് കോടി രൂപ പിഴയും ജീവപര്യന്തം തടവും. പരിസ്ഥിതി നിയമ കര്‍ശനമാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ കരട് ബില്‍ പ്രസിദ്ധീകരിച്ചു. ഇതില്‍ രണ്ടു ദിവസം കൂടിനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.
ക്വാറി -ഖനനം മേഖലകള്‍ക്കും കരട് ബില്ലില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് കിലോമീറ്ററിനുള്ളില്‍ പരിസ്ഥിതി നാശം വരുത്തിയാല്‍ അഞ്ചുകോടി മുതല്‍ പത്തുകോടിവരെ പിഴയീടാക്കും. പരിസ്ഥിതി നാശം 10 ഏക്കറിന് മുകളിലാണെങ്കില്‍ ഇരുപത് കോടിരൂപയാണ് പിഴയടയ്‌ക്കേണ്ടി വരിക.
ജില്ലാ ജഡ്ജി അധ്യക്ഷനായിട്ടുള്ള കമ്മിറ്റിയാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമെടുക്കുക. ശിക്ഷയുമായി ബന്ധപ്പെട്ട അപ്പീലുകള്‍ ഹരിത ട്രൈബ്യൂണല്‍ വഴി മാത്രമായിരിക്കും സ്വീകരിക്കുക. അപ്പീല്‍ നല്‍കണമെങ്കില്‍ പിഴയുടെ 75 ശതമാനം കെട്ടിവയ്ക്കുകയും വേണം.
നിലവില്‍ 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമമാണ് നടപ്പിലാക്കുന്നത്. ഇതുപ്രകാരം പരിസ്ഥിതി നിയമ ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും അഞ്ചുവര്‍ഷം വരെ തടവുമാണ് ശിക്ഷ.