ആട് ആന്റണിയെ പിടികൂടിയ സംഘത്തിന് പാരിതോഷികം നല്‍കും

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി ആട് ആന്റണിയെ പിടികൂടിയ സംഘത്തില്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ പാരിതോഷികം പ്രഖ്യാപിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് സ്‌പെഷ്യല്‍ബ്രാഞ്ച് ഡി.വൈ.എസ്.പി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആന്റണിയെ പിടികൂടിയത്. കേരള പോലീസിന് അഭിമാനാര്‍ഹമായ നേട്ടമാണിത്.
കഠിന പരിശ്രമത്തിനൊടുവിലാണ് പോലീസ് വിജയിച്ചതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രത്യേക സംഘത്തിന് നേതൃത്വം നല്‍കിയ ഡി.വൈ.എസ്.പി സുനില്‍കുമാര്‍ ഒരു വര്‍ഷമായി ആട് ആന്റണിയെ പിടികൂടാനുള്ള ശ്രമത്തില്‍ മാത്രമായിരുന്നുവെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.