ഇന്ത്യയിലേക്ക് വരാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട; നിയമം ഈ മാസം 14 മുതൽ പ്രാബല്യത്തിൽ


കോവിഡ് വ്യാപനം കുറഞ്ഞതോടെ രാജ്യത്തേക്ക് വരുന്നവർക്ക് കൂടുതൽ ഇളവുകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. അന്താരാഷ്‌ട്ര സഞ്ചാരികൾക്കായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ഇനി പൂർണമായും വാക്‌സിനേഷൻ എടുത്ത യാത്രക്കാർക്ക് രാജ്യത്തേക്ക് വരുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. കോവിഡ്−19 ആർടി−പിസിആർ ടെസ്റ്റ് ഇന്ത്യയിലേക്കുള്ള ബോർഡിംഗിന് മുമ്പ് നടത്തണമെന്ന നിബന്ധനയും എടുത്തുകളഞ്ഞു. എന്നാൽ രാജ്യത്തേക്ക് തിരികെ വരുന്നവർ പൂർണ്ണ പ്രാഥമിക വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്് ലോഡ് ചെയ്യേണ്ടതുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed