സ്വയം മണ്ണെണ്ണയൊഴിച്ചു ജീവനൊടുക്കുമെന്നു പറഞ്ഞ ഭാര്യയ്ക്ക് തീപ്പെട്ടി നൽ‍കി ഭർ‍ത്താവ്


ഭർ‍തൃവീട്ടിൽ‍ യുവതി സ്വയം തീകൊളുത്തി മരിച്ച സംഭവത്തിൽ‍ മുൻ സൈനികനായ ഭർ‍ത്താവ് അറസ്റ്റിൽ‍. എൻ.എസ്.ദിവ്യ(38) ആണു മരിച്ചത്. ഭർ‍ത്താവ് വെള്ളായണി സ്റ്റുഡിയോ റോഡ് കളീക്കൽ‍ ലെയ്ൻ നന്ദാവനത്തിൽ‍ എസ്.ബിജുവിനെ(46) ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ‍ 5ന് രാവിലെയാണ് സംഭവം. ദിവ്യ 9ന് വൈകിട്ട് മരിച്ചു. കുടുംബ വഴക്കിനെ തുടർ‍ന്ന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ ഭാര്യയെ പിന്തിരിപ്പിക്കാൻ ശ്രമിക്കാത്തതിനാണ് അറസ്റ്റ്.

മകൾ‍ മജിസ്‌ട്രേട്ടിന് നൽ‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്. ഇയാളെ റിമാൻഡ് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed