കോവിഡ്: ഇന്ത്യയിൽ 6,650 പുതിയ കേസുകൾ‍


ന്യുഡൽ‍ഹി

രാജ്യത്ത് കോവിഡ് ഒമിക്രോൺ കേസുകൾ‍ കുതിച്ചുയരുന്നു. ഇതുവരെ 358 പേർ‍ക്ക് ഒമിക്രോൺ വകഭേദം റിപ്പോർ‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ‍ 6650 പേർ‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7,051 പേർ‍ രോഗമുക്തരായി. 374 മരണവും റിപ്പോർ‍ട്ട് ചെയ്തു. നിലവിൽ‍ 77,515 സജീവ രോഗികളുണ്ട്. 3,42,15,977 പേർ‍ രോഗമുക്തരായി. 4,79,133 മരണവും റിപ്പോർ‍ട്ട് ചെയ്യുന്നു.

ഇതുവരെ 1,40,31,63,063 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 66,98,09,816 കോവിഡ് സാംപിൾ‍ ടെസ്റ്റുകൾ‍ നടത്തി. അതിൽ‍ 11,65,887 ടെസ്റ്റുകൾ‍ ഇന്നലെ മാത്രം നടത്തിയതായി ഐ.സി.എം.ആർ‍ അറിയിച്ചു.

ഒമിക്രോൺ കേസുകൾ‍ വർ‍ധിച്ചുവരുന്ന സാഹചര്യത്തിൽ‍ ബൂസ്റ്റർ‍ ഡോസ് വാക്‌സിൻ നൽ‍കുന്നതിനെ കുറിച്ചുള്ള കേന്ദ്രസർ‍ക്കാർ‍ പരിശോധന തുടങ്ങി. ബയോടെക്‌നോളജി വകുപ്പിന്റെ കീഴിലുള്ള ട്രാൻ‍സ്‌ലേഷൻ‍ ഹെൽ‍ത്ത് സയൻസ് ആന്റ് കെട്‌നോളജി ഇൻ‍സ്റ്റിറ്റ്യൂട്ട് ആണ് പഠനം നടത്തുന്നത്. ആറ് മാസത്തിനു മുന്‍പ് വാക്‌സിൻ‍ സ്വീകരിച്ച 3000 പേരിലായിരിക്കും പഠനം.

അതേസമയം, ലോകത്ത് പ്രതിദിന കോവിഡ് കേസുകൾ‍ കുതിച്ചുയരുകയാണ്. അമേരിക്കയിൽ‍ ഇന്നലെ 2,70,271 പുതിയ കേസുകളാണ് റിപ്പോർ‍ട്ട് ചെയ്തിരിക്കുന്നത്. ജനുവരിക്കു ശേഷം ആദ്യമാണ് ഇത്രയും ഉയർ‍ന്ന നിലയിൽ‍ എത്തുന്നത്.

You might also like

Most Viewed