സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂർ അന്തരിച്ചു

തൃശൂർ: സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂർ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗുരുവായൂരിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച രാവിലെ ഒന്പതിന് നടക്കും.
ഭരതൻ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തുന്നത്. ഒട്ടേറെ സിനിമകൾക്ക് നിശ്ചല ഛായാഗ്രഹണം നിർവഹിച്ചിരുന്നു.