ഹൃദയാഘാതം; കന്നഡ നടൻ പുനീത് രാജ്കുമാര്‍ ഗുരുതരാവസ്ഥയില്‍

ബെംഗളൂരു: കന്നഡ ചലച്ചിത്ര നടൻ പുനീത് രാജ്കുമാറിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ നെഞ്ചു വേദനയെ തുടർന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നടന്റെ നില ഗുരുതരമായി തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ആശുപത്രി വൃത്തങ്ങൾ ഉടൻ പുറത്ത് വിടും.