മും​ബൈ​യി​ൽ‍ 125 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഹെ​റോ​യി​ൻ പിടികൂടി


മുംബൈ: മുംബൈയിൽ‍ വൻ ലഹരിമരുന്ന് വേട്ട. 125 കോടി രൂപ വിലമതിക്കുന്ന 25 കിലോ ഹെറോയിയിൻ നവഷേവ തുറമുഖത്തു നിന്നുമാണ് പിടികൂടിയത്.

ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ്(ഡിആർ‍ഐ) ഉദ്യോഗസ്ഥർ‍ നടത്തിയ പരിശോധനയിലാണ് ഹെറോയിൻ കണ്ടെത്തിയത്. ഇറാനിൽ നിന്നുമെത്തിയ കപ്പലിലെ കണ്ടെയ്‌നറിൽ‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. സംഭവത്തിൽ‍ ജയേഷ് ഷംഗ്‌വി എന്ന വ്യവസായിയെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed