ഇന്ത്യയിൽ 29,616 പേർക്ക് പുതുതായി കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 29,616 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 28,046 പേർ കോവിഡിൽനിന്നും മുക്തി നേടി. 290 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,46,658 ആയി ഉയർന്നു. നിലവിൽ 3,01,442 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. 

3,28,76,319 പേരാണ് കോവിഡിൽനിന്നും മുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 84,89,29,160 പേർക്ക് വാക്സിൻ നൽകി. 71,04,051 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വാക്സിൻ നൽകിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed