കൊറോണ; 24 മണിക്കൂറിനിടെ ഇന്ത്യയിൽ 40,120 പുതിയ രോഗികൾ
ന്യൂഡൽഹി : രാജ്യത്തെ കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധന. രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം 40,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 40,120 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതുവരെ 3,21,17,826 പേർക്കാണ് രാജ്യത്ത് ആകെ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 3,13,02,345 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,295 പേരാണ് കൊറോണ മുക്തരായത്. നിലവിൽ 3,85,227 പേർ ചികിത്സയിലുണ്ട്.
അതേസമയം കഴിഞ്ഞ ഏതാനും നാളുകളായി രാജ്യത്തെ പ്രതിദിന മരണ സംഖ്യയിൽ വലിയ കുറവാണ് ഉണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 585 പേർ കൊറോണ ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 4,30,254 ആയി ഉയർന്നു. വാക്‌സിനേഷൻ ആരംഭിച്ചതിന് ശേഷം ഇതുവരെ 52,95,82,956 കോടി വാക്‌സിൻ ഡോസുകളാണ് നൽകിയത്.

