കോവിഡ്: ഓണാഘോഷം പരമാവധി കുറയ്‌ക്കണമെന്ന് ഡിജിപി


തിരുവന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ ഓണക്കാലത്ത് എല്ലാത്തരം ആഘോഷങ്ങളും പരമാവധി കുറയ്‌ക്കണമെന്ന് പോലീസ് മേധാവി അനൽ കാന്ത്. വീഡിയോ കോൺഫറൻസ് വഴിയാണ് അദ്ദേഹം ഉത്സവ ആഘോഷങ്ങൾ കണക്കിലെടുത്ത് ചെയ്യേണ്ട സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയത്.

മുതി‍ർന്ന പോലീസ് ഉദ്യോഗസ്ഥരും ജില്ലാ പോലീസ് മേധാവികളും ഉൾപെട്ടതായിരുന്നു യോഗം. വ്യാഴാഴ്ചയായിരുന്നു യോഗം നടന്നത്.

ഓണസദ്യയും മറ്റ് ആഘോഷങ്ങളും വീടുകൾക്കുള്ളിൽ ചെയ്യണം. ബീച്ചുകളും ടൂറിസ്റ്റ് പോയിന്റുകളും സന്ദർശിക്കുന്നവർ‍ എല്ലാ കൊറോണ നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നുമെന്നും ഡിജിപി നി‍ർദേശിച്ചു. ഉത്സവത്തോടനുബന്ധിച്ച് രാത്രികാല പട്രോളിംഗ് കർശനമാക്കാനും കേരള പോലീസിന് നിർദേശം നൽകി.

മോഷ്ടാക്കൾ‍ക്കെതിരെ പോലീസ് ജാഗ്രത പാലിക്കും. അതിഥി തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ പ്രത്യേക പട്രോളിംഗ് സ്ഥാപിക്കും. പൊതു സ്ഥലങ്ങളിൽ സൈക്കിളുകളിലും ബൈക്കുകളിലും പിങ്ക് പോലീസ് പട്രോളിംഗ് കൂടുതൽ വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ജനമൈത്രി ബീറ്റ്, വനിതാ പോലീസ് സെല്ലുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ കൂടുതൽ വൈവിധ്യവത്കരിക്കാനും ഡിജിപി ഉത്തരവിട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed