വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് പൊതുജനതാത്പര്യം പരിഗണിച്ചെന്ന്: കേന്ദ്ര സർക്കാർ


ന്യൂഡൽഹി: വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കുന്നതിൽ വിശദീകരണവുമായി കേന്ദ്രം. മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് പൊതുജനതാത്പര്യം പരിഗണിച്ചാണെന്നും ഇതിലൂടെ കോവിഡ് വാക്സിനേഷന്‍റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി. കോൺഗ്രസ് രാജ്യസഭ എംപിയും മുൻ മാധ്യമ പ്രവർത്തകനുമായ കുമാർ കെത്കറിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രം. കേന്ദ്ര ആരോഗ്യ മന്ത്രി ഭാരതി പ്രവിൻ പവാറാണ് ചോദ്യത്തിന് മറുപടി നൽകിയത്. വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം വെക്കുന്നതിനെതിരേ ചത്തീസ്ഗഢ്, ജാർഖണ്ഡ് സർക്കാറുകൾ രംഗത്തെത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed