കൊറോണ: ഇന്ത്യയിൽ 35,499 പുതിയ രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,499 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 31,969,954
ആയി. രാജ്യത്ത് 4,06,822 സജീവ കേസുകളാണ് നിലവിലുള്ളത്. പ്രതിദിന രോഗികളിൽ പകുതിയിലേറെ കേസുകളും കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ്.
43,910 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 31,139,457 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,71,871 സാന്പിളുകളാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ പരിശോധിച്ച സാന്പിളുകളുടെ എണ്ണം 48,17,67,232 ആയി ഉയർന്നു.
വാക്‌സിനേഷൻ നടപടികളും പുരോഗമിക്കുകയാണ്. രാജ്യത്ത് ഇതുവരെ 52,40,60,890 ഡോസ് വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 477 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊറോണ മരണം 428,339 ആയി.