24 മണിക്കൂറിനിടെ ഇന്ത്യയിൽ 30,549 പേർക്ക് കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,549 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3.17 കോടി പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്. 4.04 ലക്ഷമായി വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം.

24 മണക്കൂറിനിടെ 422 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 4.25 ലക്ഷമായി ഉയര്‍ന്നു. 38,887 പേരാണ് രോഗമുക്തി നേടിയത്. 1.85 ശതമാനം ആണ് ടിപിആറെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed