കഥകളിയാചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അന്തരിച്ചു


തിരുവനന്തപുരം: കഥകളിയിലെ പ്രസിദ്ധ താടിവേഷക്കാരനും മിനുക്കുവേഷങ്ങളിൽ വേറിട്ട നാട്യാചാര്യനുമായ നെല്ലിയോട് വാസുദേവൻ നമ്പൂതിരി (82) അന്തരിച്ചു. തിങ്കളാഴ്ച രാത്രി പൂജപ്പുര ചാടിയറയിലെ നെല്ലിയോടു മനയിലായിരുന്നു അന്ത്യം. ഒരുമാസമായി അർബുദബാധിതനായിരുന്നു. വൈകുന്നേരം നാലിന് ശവസംസ്കാരം. എറണാകുളം ചേരാനല്ലൂരിൽ നെല്ലിയോട് മനയിൽ വിഷ്ണു നമ്പൂതിരിയുടെയും പാർവതി അന്തർജനത്തിന്‍റെയും മകനായി 1940 ഫെബ്രുവരി 5നാണു ജനനം. കഥകളിയിൽ കരിവേഷങ്ങളുടെ അവതരണത്തിൽ പ്രസിദ്ധനായിരുന്നു.

കലി, ദുശ്ശാസനൻ, ബാലി, നരസിംഹം, കാട്ടാളൻ, നക്രതുണ്ഡി, ഹനുമാൻ എന്നീ വേഷങ്ങളുടെ അവതരണത്തിലും മിനുക്കിൽ നാരദൻ, കുചേലൻ, സന്താനഗോപാലത്തിലെ ബ്രാഹ്മണൻ എന്നിവയിലും അദ്ദേഹത്തിന്‍റെ അഭിനയമികവ് സവിശേഷമായിരുന്നു. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: കഥകളി കലാകാരന്മാരായ മായ (അധ്യാപിക ഇരിങ്ങാലക്കുട), വിഷ്ണു. മരുമക്കൾ: ദിവാകരൻ (മുണ്ടൂർ പേരാമംഗലം, അധ്യാപകൻ), ശ്രീദേവി.

You might also like

Most Viewed