ചൈനയിലെ വുഹാനിൽ വീണ്ടും കോവിഡ് വ്യാപനം

ബെയ്ജിംഗ്: ചൈനയിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു. 2019 ഡിസംബറിൽ ചൈനീസ് നഗരമായ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് ബാധ നിയന്ത്രിച്ചശേഷം ആദ്യമായാണ് ആശങ്കാ ജനകമായ അളവിൽ രോഗം വ്യാപിക്കുന്നത്. ഇതേ തുടർന്ന് നഗരവാസികളായ എല്ലാവരെയും പരിശോധനക്ക് വിധേയമാക്കാൻ വുഹാനിലെ പ്രാദേശിക ഭരണകൂടം തീരുമാനിച്ചു.
ചൈനയിൽ കുറഞ്ഞത് 200 പേർക്കെങ്കിലും രോഗം ബാധിച്ചതായാണ് കണക്കുകൾ. കഴിഞ്ഞ 20നു നാന്‍ജിംഗ് വിമാനത്താവളത്തിൽ എത്തിയയാൾക്ക് ഡെൽറ്റ വകഭേദം ആദ്യമായി സ്ഥിരീകരിച്ചിരുന്നു. ഇതോടെ നാൻജിംഗ് വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ ഈ മാസം 11 വരെ നിർത്തിവച്ചിരിക്കുകയാണ്.