ട്രൂകോളർ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നു; കേന്ദ്രത്തിന് ഹൈക്കോടതിയുടെ നോട്ടീസ്


മുംബൈ: മൊബൈൽ ആപ്ലിക്കേഷനായ ട്രൂകോളർ രാജ്യത്തെ സ്വകാര്യതാ നിയമങ്ങൾക്കു വിരുദ്ധമായി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നെന്ന ഹർജിയിൽ കേന്ദ്രസർക്കാരിനും മഹാരാഷ്‌ട്ര സർക്കാരിനും ബോംബെ ഹൈക്കോടതി നോട്ടീസ്. ചീഫ് ജസ്റ്റീസ് ദിപാൻകർ ദത്ത, ജസ്റ്റീസ് ജി.എസ് കുൽക്കർണി എന്നിവരടങ്ങുന്ന ബെഞ്ചാണ് ശശാങ്ക് പോസ്തുറെ എന്നയാൾ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചു നോട്ടീസ് അയയ്ക്കാൻ നിർദേശിച്ചത്. ട്രൂകോളർ ആപ്ലിക്കേഷൻ ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചു മറ്റു ചില പങ്കാളികൾക്കു നൽകുകയും ഉത്തരവാദിത്തം ഉപയോക്താവിന്‍റെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്യുന്നു എന്നാണ് ഹർജിയിലെ പ്രധാന ആരോപണം. 

ഉപയോക്താക്കളുടെ അനുവാദമോ ആവശ്യമായ നടപടികളോ കൂടാതെ ട്രൂകോളർ യുപിഐ (യൂണിഫൈഡ് പേമെന്‍റ്സ് ഇന്‍റർഫേസ്) സേവനവുമായി ബന്ധിപ്പിക്കുന്നുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. നിരവധി വായ്പാദാതാക്കൾ ട്രൂകോളർ ശേഖരിക്കുന്ന ഡേറ്റ ഉപയോഗിക്കുന്നുണ്ടെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. മൂന്നാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണു കോടതി കേന്ദ്രത്തോടും മഹാരാഷ്‌ട്രയോടും മറ്റ് കക്ഷികളോടും ആവശ്യപ്പെട്ടിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed