ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 60471 കൊവിഡ് കേസുകള്‍; മരണനിരക്കില്‍ കുറവ്




രാജ്യത്ത് 24 മണിക്കൂറിനിടെ 60471 ആളുകള്‍ കൊവിഡ് ബാധിതരായി. 2726 പേര്‍ രോഗം ബാധിച്ച് മരിച്ചു. രോഗമുക്തി നിരക്ക് 95. 60 ശതമാനമായി ഉയര്‍ന്നു. 75 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനക്കണക്കാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം പത്ത് ലക്ഷത്തില്‍ താഴെയാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 66 ദിവസത്തെ കുറഞ്ഞ കണക്കാണിത്.
60 ശതമാനത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇപ്പോഴും കൊവിഡ് നിരക്ക് കൂടുതലുള്ളത്. രാജ്യത്ത് 3.45 ശതമാനമാണ് ടിപിആര്‍ നിരക്ക്.

You might also like

Most Viewed