ടൗട്ടേ കരുത്താർജിച്ച് ഗുജറാത്ത് തീരത്തേക്ക്

ന്യൂഡൽഹി: ടൗട്ടേ ചുഴലിക്കാറ്റ് ദക്ഷിണമേഖലയിൽ നിന്നും വടക്ക് പടിഞ്ഞാറന്‍ ദിശയി ലേക്ക് കുതിക്കുന്നതായി റിപ്പോർട്ട്. അതിശക്തമായേക്കാവുന്ന ടൗട്ടേ ഗുജറാത്ത് തീരത്തേക്ക് ഇന്ന് വൈകിട്ടോടെ എത്തുമെന്നാണ് സൂചന. മണിക്കൂറിൽ 170 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റ് കനത്ത നാശം വിതയ്ക്കാനുള്ള സാദ്ധ്യതയാണ് കാലാവസ്ഥാ നിരീക്ഷകർ കൽപ്പിക്കുന്നത്.
കാറ്റ് ഗോവയുടെ 90 കിലോമീറ്റർ മാറി കടലിലൂടെയാണ് ഇന്നലെ രാത്രിമുതൽ നീങ്ങുന്നത്. ഇന്ന് രാവിലെ മുതൽ മഹാരാഷ്ട്രയുടെ തീരത്ത് കാറ്റനുഭവപ്പെടുന്നുണ്ട്. മുംബൈ തീരത്തിന് 270 കിലോമീറ്റർ മാറി എത്തിയശേഷമാണ് കരയിലേക്ക് കാറ്റിന്‍റെ ഗതിമാറുക എന്നാണ് സൂചന. ശക്തമായ മഴയാണ് മഹാരാഷ്ട്രയുടെ പശ്ചിമതീരത്ത് ആരംഭിച്ചിട്ടുള്ളത്. മറ്റന്നാൾ ഗുജറാത്തിലെ പോർബന്തറിനും ഭാവ്നഗറിനും ഇടയിലായി കരയിലേക്ക് വീശുമെന്നാണ് മുന്നറിയിപ്പ്. കരയിലെത്തുന്പഴേക്കും കാറ്റിന്‍റെ വേഗത മണിക്കൂറിൽ 185 കിലോമീറ്റർവരെയാകാം എന്നാണ് അനുമാനം.
ഗുജറാത്തിന്‍റെ പശ്ചിമ തീരം കനത്ത ജാഗ്രതയിലാണ്. ദിയൂ തീരത്ത് ഓറഞ്ച് അലർട്ടാണ് നൽകിയിട്ടുള്ളത്. മുംബൈയിൽ ഇന്ന് കരതൊടുന്ന കാറ്റ് അഹമ്മദാബാദിനും ഭീഷണിയാണ്.