ബീഹാറിൽ ലോക്ക്ഡൗൺ മെയ് 25 വരെ നീട്ടി




ബീഹാറിൽ ലോക്ക്ഡൗൺ 10 ദിവസം കൂടി നീട്ടി. മെയ് 25 വരെ സംസ്ഥാനത്ത് നിയന്ത്രണം തുടരും. മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ലോക്ക്ഡൗൺ ഫലപ്രദമായിരുന്നുവെന്നും ശുഭ സൂചനയാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ മെയ് 5 മുതൽ 15 വരെയായിരുന്നു ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്. അതേസമയം, മഹാരാഷ്ട്രയിലും ലോക്ഡൗൺ നീട്ടിയിട്ടുണ്ട്. കൊവിഡ് രോഗികളുയരുന്ന സാഹചര്യത്തിലാണ് നിലവിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ വരെ നീട്ടിയത്. ജൂൺ ഒന്ന് രാവിലെ ഏഴ് മണിവരെ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി സീതാറാം കുന്തെ അറിയിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed