കാഷ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; മൂന്നു ഭീകരരെ സൈന്യം വധിച്ചു


ശ്രീനഗർ: കാഷ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്നു ഭീകരരെ വധിച്ചു. അൽ-ബദർ ഭീകരരാണ് മരിച്ചത്. ഒരാളെ പിടികൂടുകയും ചെയ്തതായി കാഷ്മീർ സോൺ പോലീസ് അറിയിച്ചു. ഷോപ്പിയാൻ ജില്ലയിലെ കനിഗാം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ പുതുതായി സംഘടനയിൽ ചേർത്തവരാണ് കൊല്ലപ്പെട്ടത്. ഇവർക്കൊപ്പമുണ്ടായിരുന്ന തൗഫിസ് അഹമ്മദ് എന്നയാളാണ് കീഴടങ്ങിയത്. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നതായി കാഷ്മീര്‍ പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

You might also like

Most Viewed