നാലു ലക്ഷവും കടന്ന് ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകൾ


ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ വീണ്ടും നാലു ലക്ഷം കടന്നു. 4,12,262 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,980 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 2,30,168 ആയി ഉയർന്നു. ഇന്ത്യയിൽ സജീവമായ കോവിഡ് കേസുകൾ 35.66 ശതമാനമാണ്. 

മഹാരാഷ്ട്രയിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. 57,640 കേസുകളാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. അതേസമയം, ഉയർന്ന തോതിൽ പ്രചരിക്കുന്ന വൈറസ് കണക്കിലെടുക്കുന്പോൾ കോവിഡിന്‍റെ മൂന്നാം തരംഗവും പ്രതീക്ഷിക്കാമെന്നും അതിനുള്ള സമയപരിധി പ്രവചിക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് പറഞ്ഞു.

You might also like

Most Viewed