മ​മ​ത ബാ​ന​ർ‍​ജിക്ക് തിരഞ്ഞെടുപ്പ് പ്ര​ചാ​ര​ണ​ത്തി​ൽ‍ പങ്കെടുക്കാൻ വിലക്ക്


കൊൽക്കത്ത: ബംഗാൾ‍ മുഖ്യമന്ത്രി മമത ബാനർ‍ജിയെ പ്രചാരണത്തിൽ‍ നിന്ന് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. രണ്ട് വിവാദ പ്രസ്താവനകളിലെ വിശദീകരണത്തിൽ‍ അതൃപ്തി അറിയിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. തിങ്കളാഴ്ച രാത്രി എട്ട് മുതൽ ചൊവ്വാഴ്ച രാത്രി എട്ടു വരെയാണ് വിലക്ക്.

ന്യൂനപക്ഷ വോട്ടർ‍മാർ‍ ഒറ്റക്കെട്ടായി നിൽ‍ക്കണമെന്ന പ്രസ്താവനയും കേന്ദ്രസേനയെ സ്ത്രീകൾ‍ തന്നെ തടയണമെന്ന പ്രസ്താവനയുമാണ് വിവാദമായത്. ഈ പ്രസ്താവനകളിലെ മമതയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് കമ്മീഷന്‍റെ വിലയിരുത്തൽ.

You might also like

  • Straight Forward

Most Viewed