രാജ്യത്ത് ഇരട്ട ജനിതകമാറ്റം വന്ന കൊറോണ വൈറസ് കണ്ടെത്തി


 

ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗം ശക്തിപ്രാപിക്കുന്നതിനിടെ മറ്റൊരു വെല്ലുവിളികൂടി. 18 സംസ്ഥാനങ്ങളിൽ ഇരട്ട ജനിതകമാറ്റം വന്ന കൊറോണ വൈറസിനെ കണ്ടെത്തിയതാണ് പുതിയ വെല്ലുവിളി. എന്നാൽ കോവിഡ് വ്യാപനം വർധിക്കുന്നത് ഇതുമൂലമാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് യുകെ വകഭേദം 736 പേരിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ വകഭേദം 37 പേരിലും ബ്രസീൽ വകഭേദം ഒരാളിലുമാണ് ഇതുവരെ കണ്ടെത്തിയത്. ഇരട്ട മാറ്റം വന്ന വൈറസുകൾ കൂടുതൽ രോഗവ്യാപനത്തിനു കാരണമാകുമെന്ന ആശങ്ക ശക്തമാണ്. നിലവിലുള്ള വാക്സിനുകൾ ഇവയ്ക്കെതിരേ ഫലപ്രദമാകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed