ഇന്ത്യയിൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 40,715 പേ​ർ​ക്ക് കോ​വി​ഡ്


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,715 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,16,86,796 ആയി. 199 മരണങ്ങളും പുതിയതായി റിപ്പോർട്ട് ചെയതോടെ ആകെ മരണസംഖ്യ 1,60,166 ആയി.

നിലവിൽ രാജ്യത്ത് 345,377 കേസുകളാണ് സജീവമായുള്ളത്. 11,181,253 പേർ ഇതുവരെ രോഗമുക്തി നേടി. മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, കർണാടക സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഏറ്റവും ശക്തമായിട്ടുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed