മധ്യപ്രദേശിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് 13 പേർ മരിച്ചു


ഗ്വാളിയോർ: മധ്യപ്രദേശിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. ഗ്വാളിയോർ ജില്ലയിൽ ഇന്ന് രാവിലെ എഴിനാണ് അപകടമുണ്ടായത്. മൊറേനയിലേക്ക് പോകുകയായിരുന്ന ബസാണ് ഓട്ടോയിൽ ഇടിച്ചത്. പുരാനി ചഹവാനി പ്രദേശത്താണ് അപകടം സംഭവിച്ചത്. 13 യാത്രക്കാരിൽ പത്ത് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരില്‍ പത്ത് സ്ത്രീകളും ഓട്ടോ ഡ്രൈവറും ഉൾപ്പെടുന്നു. അപകട‌ത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed