ക്രൈംബ്രാഞ്ച് കേസിന് പിന്നിൽ ഗൂഢാലോചന; ഇഡി ഹൈക്കോടതിയിൽ
കൊച്ചി: സംസ്ഥാന ക്രൈംബ്രാഞ്ചിനെ കുരുക്കിലാക്കി ഇഡിയുടെ പുതിയ നീക്കം. ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസിന് പിന്നിൽ സർക്കാർ ഗൂഢാലോചന നടന്നതായി ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി നൽകി. ക്രൈംബ്രാഞ്ചിന്‍റെ എഫ്ഐആർ റദ്ദാക്കണമെന്നും കേസ് സിബിഐക്ക് കൈമാറണമെന്നുമാണ് ആവശ്യം. കേസ് രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച രേഖകൾ വിളിച്ചു വരുത്തണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

